സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; ഇന്നുമുതല്‍ വൈകുന്നേരം വരെ ക്ലാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക്. ക്ലാസുകള്‍ വൈകുന്നരം വരെ ഉണ്ടായിരിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ 23 മാസങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് എത്തുന്നത്. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ സ്‌കൂളില്‍ എത്തുക. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളില്‍ […]