കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിന് കാത്തിരിക്കേണ്ട, സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനേഷന് എടുക്കുന്നത് വരെ കാത്തിരിക്കേണ്ടെന്നും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാല്‍ കുട്ടികള്‍ക്ക് വാക്സിന് ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ സ്കൂളുകള്‍ തുറക്കുമ്ബോള്‍ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും വാക്സിന് എടുത്തിരിക്കണം. രക്ഷിതാക്കളും വാക്സിന് സ്വീകരിച്ചവരാകണം. വാക്സിനേഷന് മാറ്റി നിര്‍ത്തി കുട്ടികളെ സുരക്ഷിതരായി ഇരുത്തി പഠിപ്പിക്കുന്നതിനുള്ള മറ്റ് സൗകര്യങ്ങള്‍ സ്കൂളുകള്‍ ഒരുക്കണം. സ്കൂളുകള്‍ വീണ്ടും തുറക്കുമ്ബോള്‍ ഏറ്റവും പ്രധാനമായി, വെന്റിലേഷന്, ഇരിപ്പിട ക്രമീകരണങ്ങള്‍, മാസ്ക് ധരിക്കല്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കൃത്യമായി പാലിക്കുന്നുണ്ടെന്ന് […]