ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം
ആലപ്പുഴ > സ്കൂള് തുറക്കുന്നതിനുള്ള അന്തിമ മാര്ഗ രേഖ അഞ്ചു ദിവസത്തിനുള്ളില് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. കരടുരേഖ സര്ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി ആരോഗ്യ, തദ്ദേശ ഭരണ വകുപ്പുകള്, കെഎസ്‌ആര്ടിസി എന്നിവരുമായി ചര്ച്ച ചെയ്ത് അന്തിമ മാര്ഗ്ഗ നിര്ദ്ദേശങ്ങള് തയ്യാറാക്കും. രക്ഷിതാക്കള് പൊതുജനങ്ങള് എന്നിവര്ക്കും അഭിപ്രായങ്ങള് അറിയിക്കാം. ഇതെല്ലാം പരിഗണിച്ചാകും അന്തിമ രേഖ പുറത്തിറക്കുക. സ്കൂള് തുറക്കുന്നത് ചര്ച്ച ചെയ്യാന് മന്ത്രിതല യോഗം ചേര്ന്നു കുഴിഞ്ഞു. അടുത്തതായി കലക്ടര്മാരുടെ നേതൃത്വത്തില് ജില്ലകളില് യോഗം […]