സവാളയ്ക്ക് കേരളത്തില്‍ 100 രൂപ, ചെറിയ ഉള്ളി 120 രൂപ
കേരളത്തില്‍ പച്ചക്കറി വില വീണ്ടും കൂടുന്നു. സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയിലാണ് തുടര്‍ച്ചയായ വര്‍ധന. എറണാകുളം കലൂര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെ സവാള വില 100 രൂപയായി. ഗുണമേന്മ കുറഞ്ഞ ഇനങ്ങള്‍ക്ക് 90-95 രൂപയാണ് വില. വിലയില്‍ നേരിയ വ്യത്യാസം മറ്റിടങ്ങളിലുണ്ട്. സ്റ്റോക്ക് ഉള്ള സവാളയാണ് ഇപ്പോള്‍ വിപണനത്തിനായി വന്നുകൊണ്ടിരിക്കുന്നത്. സ്റ്റോക്ക് തീരുമ്ബോള് ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചെറിയ ഉള്ളിയും മോശമല്ല. കിലോയ്ക്ക് 120 രൂപ നല്കിയാല് മാത്രമേ ഒരു കിലോ ഉള്ളി ലഭിക്കുകയുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ […]