ശിശുദിനത്തിന് പഞ്ചരത്നങ്ങള്‍
എസ്.എ.ടി. ആശുപത്രിയിലെ ശിശുദിനാഘോഷത്തിന് മിഴിവേകാന്‍ ഇക്കുറി പഞ്ചരത്നങ്ങളുമെത്തി. വെഞ്ഞാറമൂട് സ്വദേശിനി രമാദേവിക്ക് ഒറ്റ1995-ല്‍ പ്രസവത്തില്‍ ജനിച്ച അഞ്ചു മക്കളായിരുന്നു ഇക്കുറി വിശിഷ്ടാതിഥികള്‍. എസ്.എ.ടി. യില്‍ ജനിച്ച ഇവരെ ക്ഷണിച്ചുകൊണ്ടാണ് ഇക്കുറി ആശുപത്രി അധികൃതര്‍ ശിശുദിനാഘോഷം വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ രമാദേവിയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിവര്‍ക്കൊപ്പം എത്തിയിരുന്നു. റിക്രിയേഷന്‍ ഹാളില്‍ നടന്ന ശിശുദിനാഘോഷച്ചടങ്ങ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു. നവംബര്‍ 14 ന് മാത്രമല്ല, എല്ലാ ദിവസവും കുട്ടികള്‍ക്ക് […]