Blog Post

Karanavars > News >

സാനിറ്റൈസര്‍ 200 മില്ലിക്ക് 100 രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സാനിറ്റൈസറുകള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാന്‍ കര്‍ശനനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാനിറ്റൈസറിന്റെ 200 മിലി കുപ്പിയ്ക്ക് നൂറ് രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പസ്വാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌കിന് പത്ത് രൂപയിലധികം ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ വിപണിയില്‍ സാനിറ്റൈസറിനും മാസ്‌കിനും അമിതവില ഈടാക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഉപയോക്താക്കള്‍ പരാതിയുയര്‍ത്തിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഇവയ്ക്ക് ആവശ്യക്കാര്‍ ഏറുകയും വില വര്‍ധിക്കുകയും ചെയ്തത്. […]

Read More