പാലക്കാട് സഞ്ജിത് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 10 പ്രതികള്‍ 350 സാക്ഷികള്‍
പാലക്കാട്: ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ 11 പേരില്‍ 10 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. 350 സാക്ഷിമൊഴികള്‍, 10 ജിബി സിസിടിവി ദൃശ്യങ്ങള്‍, 1000 ഏറെ ഫോണ്‍വിളി രേഖകള്‍ എന്നിവയും കുറ്റപത്രത്തിലുണ്ട്. 11 പ്രതികളില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. അയാളെ ഒഴഇവാക്കിയാണ് കുറ്റപത്രം. 2156 പേജുള്ളതാണ് കുറ്റപത്രം. ഒമ്ബത് പ്രതികളെ കൂടി പിടികൂടാനുണ്ട്. അവരെ കൂടി പിടികൂടിയ ശേഷം രണ്ടാമതും കുറ്റപത്രം നല്‍കും. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. […]