സദാ വിസര്‍ജ്യത്തെപ്പറ്റി ചിന്തിക്കുന്നവര്‍ അധിക്ഷേപിക്കാനും അതുപയോഗിക്കുന്നു -മന്ത്രി കെ. രാജന്‍
തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന് എതിരെ സംഘ്പരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് റവന്യൂമന്ത്രി കെ. രാജന്‍. പൃഥ്വിരാജിനെതിര വര്‍ഗീയ ശക്തികള്‍ നടത്തുന്ന അധിക്ഷേപ പ്രയോഗങ്ങളേയും കുപ്രചരണങ്ങളേയും ശക്തിയായി അപലപിച്ച മന്ത്രി, നടന്‍റെ നിലപാടിനൊപ്പം കേരളത്തിലെ പ്രബുദ്ധ ജനത നിലകൊള്ളുക തന്നെ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. ”ലക്ഷദ്വീപ് വിഷയത്തില്‍ ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്തിയ നടനെതിരെ, രാജ്യം ഭരിക്കുന്ന കക്ഷിയുടെ ടെലിവിഷന്‍ ചാനല്‍ മുതല്‍ മുഖമുള്ളതും ഇല്ലാത്തതുമായ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വരെ ഹീനമായ വ്യക്തിഹത്യ നടത്തുകയാണ്. അവരുടെ ചാനല്‍ സാമാന്യ […]