സമിനക്ക് ഇത് പുതുജന്മം; മഞ്ഞിനടിയില്‍ കഴിഞ്ഞത് പതിനെട്ടു മണിക്കൂറോളം
മുസഫറാബാദ്: പാക് അധീന കശ്മീരില്‍ തിങ്കളാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ സമിന ബിബിക്ക് ഇത് പുതു ജന്മമാണ്. പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടുകാരിയായ സമിനയെ ചൊവ്വാഴ്ചയാണ് ജീവനോടെ കണ്ടെത്തിയത്.സമിനയും കുടുംബവും തീ കായുന്നതിനിടയിലാണ് മഞ്ഞിടിച്ചിലുണ്ടായത്. കണ്ടെത്തുമ്ബോള്‍ സമിനയുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുണ്ട്. മരിച്ചുവെന്നാണ് താന്‍ കരുതിയതെന്നും മഞ്ഞിനടിയില്‍ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നുവെന്നും സമിന പറയുന്നു. തങ്ങള്‍ തീ കായുമ്ബോഴാണ് മഞ്ഞിടിച്ചില്‍ […]