സാജന്‍ കേരളീയനാണ് എന്നത് അഭിമാനം: നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍
ഒളിമ്ബിക്സ് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ചത്. സാജന്‍ കേരളീയനാണ് എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഒളിമ്ബിക്സില്‍ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യകാരനായ സാജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍. കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് താങ്കള്‍ എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാന്‍ മറ്റൊരു കാരണമാകുന്നു. സാജന്‍ പ്രകാശിന് എല്ലാ ഭാവുകങ്ങളും […]