നമ്ബര്‍ 18 പോക്‌സോ കേസ്: സൈജു തങ്കച്ചന്‍ പൊലീസ് കസ്റ്റഡിയില്‍
ഹോട്ടല്‍ നമ്ബര്‍ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേക്ക് കടക്കും. കേസിലെ ഒന്നാം പ്രതിയായ റോയ് വയലാട്ട് കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് റോയ് വയലാട്ട് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമായതിനാല്‍ റോയ് വയലാട്ടിനെ കസ്റ്റഡിയില്‍ […]