Blog Post

Karanavars > News >

ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് എ.കെ. ബാലന്‍

കൊച്ചി : ശബരിമലയിലേക്കില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായി. രാത്രി 12.20-ന്റെ വിമാനത്തില്‍ മടങ്ങുമെന്നും തൃപ്തി പറഞ്ഞു. അതേസമയം, തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും. ഗൂഢാലോചന അന്വേഷിക്കും. വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണ്. ബിന്ദു തന്നെ കണ്ടിട്ടില്ലെന്നും എ.കെ. ബാലന്‍ പ്രതികരിച്ചു. ശബരിമല ദര്‍ശനത്തിനു തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം […]

Read More

ശബരിമലയില്‍ മരക്കൂട്ടത്തിനടുത്ത് വന്മരം ഒടിഞ്ഞുവീണ് 12 അയ്യപ്പ ഭക്തന്മാര്‍ക്ക് പരിക്ക്

ശബരിമല: ശബരിമലയില്‍ മരക്കൂട്ടത്തിനടുത്ത് വന്മരം ഒടിഞ്ഞുവീണ് 12 അയ്യപ്പ ഭക്തന്മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ചന്ദ്രാനന്ദന്‍ റോഡിലേക്ക് വലിയ മരം പകുതി വെച്ച്‌ ഒടിഞ്ഞു വീഴുക ആയിരുന്നു. കേരളം തമിഴ്‌നാട് ആന്ധ്രാ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മലയാളികളായ രവി, പ്രേമന്‍, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മൂന്നര വയസ്സുകാരി അഭിരാമിയെ പമ്ബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

Read More

ദര്‍ശനം നടത്തും, സുരക്ഷ വേണം -രഹന ഫാത്തിമ

കൊച്ചി: മണ്ഡല കാലത്ത് ശബരിമല ദര്‍ശനം നടത്താന്‍ തനിക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. മല കയറാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസില്‍ രഹന ഫാത്തിമ അപേക്ഷ നല്‍കി. ഇന്നലെ രാത്രിയാണ്‌ രഹന ഐജി ഓഫീസിലെത്തിയത്‌. ഇത്തവണ മല കയറുമെന്നും അതിനുള്ള അവകാശമുണ്ടെന്നുന്നും ഐജി ഓഫീസില്‍ നിന്നും മടങ്ങവേ രഹന മാധ്യമങ്ങളോട് പറഞ്ഞു. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്‌ന പറഞ്ഞു. നവംബര്‍ 26 ജന്മദിനമാണെന്നും അന്ന് മാലയിടാമെന്നാണ് കരുതുന്നതെന്നും […]

Read More

ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ

യുവതീ പ്രവേശനത്തിന് വിലക്കില്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ. പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നില്‍ രാഷ്ട്രീയവല്‍കരണമാണെന്നും കനകദുര്‍ഗ ആരോപിച്ചു. മൗലികാവകാശം അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത്. പുനഃപരിശോധനാ ഹരജികള്‍ പരിശോധിച്ച്‌ വീണ്ടും തീരുമാനിക്കണമെന്ന കോടതി നിലപാടില്‍ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കണമെന്നും കനകദുര്‍ഗ ചൂണ്ടിക്കാട്ടുന്നു. വിധിയില്‍ നിരാശയില്ല. വിശാല ബെഞ്ചിന് വിട്ട നടപടി സ്വാഗതം ചെയ്യുന്നു. ശബരിമല പ്രവേശനത്തിന് പുരോഗന ചിന്താഗതിക്കാരായ യുവതികള്‍ നിയമപോരാട്ടം തുടരുമെന്നാണ് […]

Read More

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലവിലെ വിധിക്ക് സ്റ്റേ ഇല്ല.

പുനഃപരിശോധന ഹരജികള്‍ പരിശോധിക്കുന്നത് ഏഴംഗ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം 65 ഹരജികളാണ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുന്നിലുളളത്.കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ കേസിലാണ് 9 മാസത്തിന് ശേഷം ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. യുവതീപ്രവേശനത്തെ നേരത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ബഞ്ചിലുണ്ട്. യുവതീ പ്രവേശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൊതുവേദിയില്‍ തന്നെ വ്യക്‌തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍.എഫ് […]

Read More

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ വി​ധി വിശാല ബെഞ്ചിലേക്ക്

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ വി​ധി​യു​ടെ പു​ന​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട് സു​പ്രീം കോ​ട​തി. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം കോ​ട​തി വി​ധി ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി, ജ​ഡ്ജി​മാ​രാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര, എ.​എം ഖാ​ന്‍​വ​ല്‍​ക്ക​ര്‍ എ​ന്നി​വ​രാ​ണ് ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലേ​ക്ക് വി​ട​ണ​മെ​ന്ന് വി​ധി എ​ഴു​തി​യ​ത്. എ​ന്നാ​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ ന​രി​മാ​ന്‍, ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ര്‍ വി​യോ​ജി​ച്ച്‌ വി​ധി​ന്യാ​യ​മെ​ഴു​തി. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്കും […]

Read More

ശബരിമലയിൽ കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ്. ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു ഇവർ കടന്നു കൂടാൻ സാധ്യതകളേറെയാണെന്ന് ഈ വർഷത്തെ ശബരിമല സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു. സംഘടനകളിൽനിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ നീരീക്ഷിക്കുന്നു. തീരദേശം വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് […]

Read More

രാജ്യം ഉറ്റുനോക്കുന്ന കേസുകളിലെ വിധികൾ അടുത്തയാഴ്ച

വെള്ളിയാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ രാത്രി വൈകിവരെയും ഇവയൊന്നും ഉൾപ്പെട്ടിട്ടില്ല.അയോധ്യ, ശബരിമല, റഫാൽ തുടങ്ങി രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന കേസുകളിലെ വിധികൾക്ക് ഇനിയും കാത്തിരിക്കണം. അടുത്തയാഴ്ച ആദ്യ രണ്ടുദിവസവും കോടതി അവധിയായതിനാൽ പിന്നീടുള്ള പ്രവൃത്തിദിവസം ബുധനാഴ്ചയാണ്. അതിനാൽ, വരുന്ന ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ച സുപ്രധാന കേസുകളുടെ വിധികളാണ് അടുത്തയാഴ്ച പറയുന്നത്. അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിവസം നവംബർ 15 (വെള്ളിയാഴ്ച) ആയതിനാൽ അതിന് മുമ്പായി വിധികൾ പറയണം. അയോധ്യയിലെ തർക്കഭൂമി […]

Read More

ശബരിമലയിലെ കടകള്‍ ലേലംപിടിക്കാന്‍ ആളില്ല; കട ലേലം സമ്പൂര്‍ണപരാജയം

അടിസ്ഥാനതുക പതിനഞ്ചുശതമാനം കുറച്ചിട്ടും ശബരിമലയിലെ കടകള്‍ ലേലംപിടിക്കാന്‍ ആളില്ല.തിരുവിതാംകൂർ ദേവസ്വം ബോർഡ് കടകളുടെയും വിൽപനസ്ഥാപനങ്ങളുടെയും ലേലം ആണ് നടന്നത്. ഇരുനൂറ്റി ഇരുപത് കടകള്‍ പമ്പയിലും സന്നിധാനത്തുമായി ലേലത്തില്‍വച്ചപ്പോള്‍ പന്ത്രണ്ടുകടകള്‍ മാത്രമാണ് വിറ്റുപോയത്. ഹോട്ടലുകള്‍ ഏറ്റെടുത്തുനടത്താന്‍ ഇത്തവണയും ആരും മുന്നോട്ടുവന്നില്ല. പന്ത്രണ്ടു കടകള്‍മാത്രമാണ് ലേലത്തില്‍ പോയത്. ഒറ്റ ഹോട്ടല്‍പോലും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ അതേ അവസ്ഥതന്നെ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി എന്ത് നിലപാടെടുക്കുമെന്നതു വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ബാങ്ക് ഗാരന്റി നല്‍കണമെന്ന വ്യവസ്ഥയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും കഴിഞ്ഞവര്‍ഷത്തെ […]

Read More

ഇനി മുതൽ സർക്കാർ നേരിട്ട് നടത്തും ശബരിമല വികസനം

സർക്കാർ നേരിട്ട് ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം നടത്തും. ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശബരിമല വികസനകാര്യങ്ങൾക്ക് അനുമതി വേണമെന്ന വ്യവസ്ഥ മറികടക്കാനാണ് ഈ നീക്കം. സർക്കാർ ഉത്തരവിന്റെ സാരാംശം ഉന്നതാധികാരസമിതിയുടെ അനുമതി തേടാതെ ജോലികൾ നേരിട്ടുനടത്താമെന്നാണ് . സർക്കാർ ഫണ്ട് വിനിയോഗിക്കാൻ പ്രത്യേക ഉദ്ദേശ്യകമ്പനി (എസ്.പി.വി.) ഉണ്ടാക്കാനുള്ള തീരുമാനം കോടതിയുടെ പരിഗണനിയിലിരിക്കെയാണ് നടപടി. നിയമപ്രശ്നങ്ങൾ ഉയർത്തിയേക്കാനിടയുണ്ട് ഉത്തരവ്. ഉന്നതാധികാരസമിതിയുടെ മേൽനോട്ടത്തിലേ ഇപ്പോൾ വികസനപ്രവർത്തനം നടത്താനാവൂ. പുറത്തുനിന്ന് പണം കണ്ടെത്തി വികസനം നടത്തണമെന്ന ഉദ്ദശ്യത്തോടെ രൂപവത്കരിച്ച സമിതിക്ക് ഈ […]

Read More
  • 1
  • 2