മാധ്യമപ്രവര്‍ത്തകനെ ഇടിച്ചിട്ട ലോറി കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണത്തിനിടയാക്കിയ ലോറി കണ്ടെത്തി. എസ് വി പ്രദീപിനെ ഇടിച്ചുകൊലപ്പെടുത്തിയ ടിപ്പര്‍ ലോറിയെക്കുറിച്ചുള്ള വിവരം ഇന്നുരാവിലെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നഗരാതിര്‍ത്തി കടന്ന് വാഹനം പോയിട്ടുണ്ടോയെന്ന കാര്യത്തിലായിരുന്നു രാവിലെ മുതല്‍ അന്വേഷണം പുരോഗമിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഈഞ്ചയ്ക്കല്‍ ഭാഗത്തേക്ക് ഈ ടിപ്പര്‍ ലോറി പോകുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഈഞ്ചയ്ക്കല്‍വച്ച് ലോറി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡ്രൈവര്‍ ജോയിയെ ചോദ്യം ചെയ്യാനായി വാഹനത്തിനൊപ്പം നേമം […]