സിനിമകളില്‍ സജീവമാകാന്‍ റോമ, തന്റെ പേരു മാറ്റി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു
രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം റോമ വീണ്ടും മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ്. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വരുന്നത്. അതേസമയം പുതിയ ഭാഗ്യപരീക്ഷണവുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരിന്റെ അക്ഷരത്തില്‍ മാറ്റം വരുത്തിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. റോമ(Roma) എന്ന് എഴുതുമ്ബോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു H കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനിമുതല്‍ Romah ആയി മാറും. സിനിമയില്‍ നിന്നു വിട്ടുനിന്ന രണ്ട് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. […]