ബാങ്കില്‍ ജീവനക്കാരെ നിയമിക്കാന്‍ റോബോട്ടിക്‌സ്
കോഴിക്കോട്: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ജീവിക്കാരെ നിയമിക്കാന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കുന്നു. ഫെഡ്‌റിക്രൂട്ട് എന്ന പുതിയ ഹ്യുമന്‍ റിസോഴ്‌സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് അവസാനഘട്ടത്തില്‍മാത്രമാണ് എച്ച്ആര്‍ ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമക്കി. ഇതാദ്യമായാണ് രാജ്യത്ത് ഒരു ബാങ്ക് പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കുന്നത്. റോബോട്ടിക് ഇന്റര്‍വ്യു, മാനസിക കഴിവുകള്‍ അളക്കല്‍, ഗെയിം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി […]