നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; അക്‌സര്‍ ബാഗ്ഷയെന്ന് ഉറപ്പിച്ച് പൊലീസ്,അന്വേഷണം തമിഴ്‌നാട്ടിലേക്ക്
തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തര്‍പ്രദേശ് സ്വദേശി അക്‌സര്‍ ബാഗ്ഷ എന്ന് ഉറപ്പിച്ച് പൊലീസ്.റെയില്‍വേ സ്റ്റേഷനുകളില്‍ അക്‌സര്‍ ബാഗ്ഷയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. കോയമ്ബത്തൂരില്‍ നിന്ന് ട്രെയിന്‍ വിട്ട ശേഷമാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണ സംഘം കവര്‍ച്ചയ്ക്ക് ഇരയായവര്‍ക്ക് അക്‌സറിന്റെ ഫോട്ടോ കാണിച്ചിരുന്നു. കോയമ്ബത്തൂരിലെത്തുന്നതിന് മുന്‍പ് ഇയാളെ ട്രയിനില്‍ കണ്ടതായി അവര്‍ മൊഴി നല്‍കിയിട്ടുണ്ട്.അതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിച്ചു. അക്സര്‍ ബാഗ്ഷ രക്ഷപ്പെട്ടതും കേരളത്തില്‍ എത്തുന്നതിന് മുന്‍പാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.തമിഴ്നാട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് […]