പാതയോരത്തെ കൊടിതോരണങ്ങള്‍: സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതി
പാതയോരത്തെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരായ സര്‍വകക്ഷി യോഗത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍വകക്ഷിയോഗം വിളിച്ചത്. കൊടി തോരണങ്ങള്‍ വയ്ക്കാന്‍ അനുമതി വേണമെന്നാണ് പാര്‍ട്ടികള്‍ പറയുന്നത്. എന്നാല്‍ ഇത് കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കോടതിയുടെ ഇടപെടലോടെ കൊച്ചിയുടെ മുഖച്ഛായ മാറ്റിയ പഴയ ഒരു സംഭവം കോടതി ചൂണ്ടിക്കാട്ടി. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട്ടില്‍പ്പോലും വെള്ളം കയറാതിരുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. […]