വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയതായി നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു
ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍-2ന്റ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിടുണ്ട്. സോഫ്റ്റ് വലന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്ബോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. നാസയുടെ എല്‍ആര്‍ ഒര്ബിറ്റര് കാമറയാണ് ചിത്രങ്ങള്‍ എടുത്തത്്. ശാസ്ത്രജ്ഞനായ ഷണ്മുഖ സുബ്രഹ്മണ്യന് ലാന്‍ഡര്‍ പതിക്കുന്നതിന് മുമ്ബും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ്് നിഗമനത്തിലെത്തിയത്. […]