കാബൂളില്‍ നിന്ന് യു.എസിലെത്തിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങള്‍
വാഷിങ്ടണ്‍: കാബൂളില്‍ നിന്നും യു.എസിലെത്തിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങള്‍. യു.എസില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമുള്ള പതിവ് പരിശോധനക്കിടെയാണ് മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് യു.എസ് അറിയിച്ചു. അഫ്ഗാനില്‍ താലിബാന് അധികാരം പിടിച്ചതിന് പിന്നാലെ നിരവധി േപരാണ് രാജ്യം വിടാനായി കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലെത്തിയത്. പലരും വിമാനങ്ങളുടെ ചിറകുകളിലും ചക്രങ്ങളിലുമെല്ലാം നിലയുറപ്പിച്ച് രാജ്യം വിടാന്‍ ശ്രമിച്ചു. ഇൗ ശ്രമത്തിനിടെ രണ്ട് പേര് വിമാനത്തില്‍ നിന്ന് വീണ് മരിച്ചത് വലിയ […]