ടെലികോം കമ്പനികൾക്ക് ആശ്വാസവുമായി കേന്ദ്രം
ടെലികോം കമ്പനികള്‍ സ്പെക്ട്രം വാങ്ങിയ ഇനത്തിലുള്ള കുടിശ്ശിക അടയ്ക്കുന്നതിന് മൊറട്ടോറിയം അംഗീകരിച്ച് കേന്ദ്ര സർക്കാർ. കമ്പനികൾക്ക് രണ്ടു വർഷത്തേക്ക് (2020-2021,2021-2022) മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയുടെ (സിസിഇഎ) നിര്‍ദേശമാണ് കേന്ദ്രം അംഗീകരിച്ചത്. തിരിച്ചടവ് കാലാവധി നീട്ടി നൽകുന്നതിനെയാണ് മൊറട്ടോറിയം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍–ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ക്ക് ഈ ആനുകൂല്യം ആശ്വാസകരമാകും. കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇളവ് നൽകിയതെന്നു ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]