പ്ലസ് ടുവില്‍ റെക്കോര്‍ഡ് ജയം; ഫലം പ്രഖ്യാപിച്ച മന്ത്രിക്ക് ‘തോല്‍വി’
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ ഇത്തവണ റൊക്കോര്‍ഡ് വിജയവും എ പ്ലസുകാരുടെ എണ്ണവും കൂടിയപ്പോള്‍ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അതെ ദിവസം തന്നെ സുപ്രീം കോടതിയില്‍ തോല്‍വി. നിയമസഭ കൈയാങ്കളി കേസില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ േനരിടണമെന്ന വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് മന്ത്രി പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കാനെത്തിയത്. കേസ് പിന്‍വലിക്കണമെന്ന് വി. ശിവന്‍കുട്ടി സര്‍ക്കാറിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചത്. […]