മുഖ്യമന്ത്രി ആകാന്‍ തയാര്‍, ഗവര്‍ണറാകാന്‍ താല്‍പര്യമില്ല -ഇ. ശ്രീധരന്‍
കൊച്ചി: കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. ഗവര്‍ണര്‍ സ്ഥാനത്തോട് താല്‍പര്യമില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ മത്സരിക്കാനാണ് താല്‍പര്യം. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് തെന്റ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് താന്‍ ബി.ജെ.പിയിലെത്തിയത്. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍നിന്ന് രക്ഷിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ ചേരുന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ് ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചത്. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് […]