ഡിസിസി പട്ടികയ്‌ക്കെതിരെ സംയുക്ത ആക്രമണം നടത്താന്‍ ‘ആര്‍സി ബ്രിഗേഡി’ന്റെ ആഹ്വാനം; വാട്‌സപ്പ് ചാറ്റ് പുറത്ത്
കൊച്ചി > ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന് ‘കലാപത്തിന്‘ ഒരുങ്ങാന് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. രമേശ് ചെന്നിത്തലയുടെ സോഷ്യല് മീഡിയ പ്രചരണത്തിനായുള്ള ‘ആര്സി ബ്രിഗേഡ്‘ എന്ന വാട്സപ്പ് ഗ്രൂപ്പിലെ ചര്ച്ചകള് പുറത്തായി. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും വാട്സപ്പ് സന്ദേശങ്ങളില് പ്രവര്ത്തകര് പറയുന്നുണ്ട്. അന്വര് സാദത്ത് എംഎല്‌എ, ചെന്നിത്തലയുടെ മകന് രോഹിത് ചെന്നിത്തലയും ഉള്പ്പെടെയുള്ളവര് ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്. […]