അധോലോക തലവന്‍ രവി പൂജാരിയെ ബംഗളുരുവിലെത്തിച്ചു :പിടികൂടിയത് ‘റോ’യുടെ സഹായത്തോടെ, ഒളിവില്‍ കഴിഞ്ഞത് 15 വര്‍ഷം
ന്യൂഡല്‍ഹി: അധോലോക കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡല്‍ഹിയിലാണ് ഇന്നലയോടെ എത്തിയത്. ശേഷം ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ രവി പൂജാരിയെ ബംഗളുരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കര്‍ണാടക പൊലീസാണ് ഇയാള്‍ക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വര്‍ഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ […]