ലോക കേരളാസഭയില്‍ വിളമ്ബിയ ഭക്ഷണത്തിന് പണം വേണ്ട; 60 ലക്ഷം ഉപേക്ഷിക്കുന്നതായി റാവിസ് ഗ്രൂപ്പ്
തിരുവനന്തപുരം: ലോകകേരളസഭയിലെ ചെലവായ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിനും താമസത്തിനുമായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. ഭക്ഷണ കരാറിന് മാത്രം 60 ലക്ഷം രൂപ ചെലവായെന്ന വിവരാവകാശ രേഖ ഏറെ വിവാദമായിരുന്നു. ഇതോടെ ഭക്ഷണത്തിന്റെ ബില്ല് കൊടുത്തുവെന്നേയുള്ളുവെന്നും സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി […]