രവീന്ദ്രന്‍ നാളെയും ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാലാണ് ഇത്. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാത്തതെന്നാണ് വിശദീകരണം. തലയ്ക്ക് എം.ആര്‍.ഐ. സ്‌കാന്‍ നടത്തിയ ശേഷമേ രവീന്ദ്രനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ എന്നാണ് വിവരം. തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നതിനാലാണ് രവീന്ദ്രന് എം.ആര്‍.ഐ. സ്‌കാന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണ് പരിശോധന. […]