സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കോവിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നാം തവണയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ നിന്നും രവീന്ദ്രന്‍ ഒഴിവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മെഡിക്കല്‍ ബോര്‍ഡെത്തി പരിശോധിച്ചത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് […]