സി.എം. രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. നാലാം തവണ നോട്ടീസ് അയച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കൊച്ചി ഓഫിസിലാണ് അദ്ദേഹം ഹാജരായത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം. രവീന്ദ്രന്‍ നിരവധി തവണ വിളിച്ചതായി സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രവീന്ദ്രന്‍െറ ഹരജി വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ആദ്യ തവണ […]