ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; നാളെ മുതല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാം
ന്യൂഡല്‍ഹി:രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.ഇതുവഴി റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കും.ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി. പദ്ധതിയുടെ ആദ്യഘട്ടമാണ് നാളെ മുതല്‍ നടപ്പിലാക്കുന്നത്.മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് […]