മുല്ലപ്പള്ളി പറഞ്ഞത് ശരി, ഉമ്മന്‍ ചാണ്ടി പറഞ്ഞതും ശരി; പൗരത്വ നിയമത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്കു സമരം നടത്തുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം എങ്ങനെ വേണമെന്നതില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്ക് സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിര്‍പ്പു പ്രകടിപ്പിച്ചതിനെക്കുറിച്ച്, സമരത്തിന്റെ ലക്ഷ്യമാണ് പ്രധാനമെന്ന് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ 29ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പങ്കെടുക്കും. യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് പറയും. അതിനു ശേഷമുള്ള […]