ഇനി പുതിയ റോള്‍; ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതൃത്വത്തില്‍ സമൂല അഴിച്ചുപണി നടത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റി പകരം വിഡി സതീശനാണ് നേതൃത്വം ചുമതല […]