Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Ramesh chennithala Archives - Karanavars

Blog Post

Karanavars > News >

ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ സി വേണുഗോപാലിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും പരസ്യ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം അച്ചടക്ക സമിതി പരിശോധിക്കുമെന്നും അതില്‍ നടപടിയെടുക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖ നേതാക്കള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത് ഈ സംഘമാണ്. ട്രോളുണ്ടാക്കാന്‍ ചെന്നിത്തല നിര്‍ദ്ദേശിച്ചുവെന്ന് വ്യാപിക്കുന്ന ഓഡിയോയെക്കുറിച്ച്‌ പലരും പറഞ്ഞു. എന്നാല്‍ താന്‍ അത് കണ്ടില്ലെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.

Read More

രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ തള്ളിക്കൊണ്ട് വി.ഡി സതീശന്‍ മറുപടി പറഞ്ഞത്. നിരാകരണം പ്രമേയത്തെ സംബന്ധിച്ച്‌ പാര്‍ലമെന്‍ററി പാര്‍ട്ടിയാണ് തീരുമാനംഎടുക്കേണ്ടത്. തനിക്ക് ഒറ്റക്ക് അത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാനാവില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനവും മന്ത്രി ആര്‍. ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ടായിരുന്നു. […]

Read More

”നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യ കൂദാശ”; ലോകായുക്ത ഓര്‍ഡിനന്‍സില്‍ തുറന്നടിച്ച്‌ ചെന്നിത്തല

ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യ കൂദാശയാണെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. അഴിമതിക്കെതിരായ അവസാന വാതിലും അടയ്ക്കുകയാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ കേസ് നിലനില്‍ക്കെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അധാര്‍മികമാണ്. കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി ആയി മുഖ്യമന്ത്രി മാറിയെന്നും പേഴ്‌സണല്‍ സ്റ്റാഫിന് വേണ്ടി ഇത്രയും നാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഗവര്‍ണര്‍ ഒറ്റയടിക്ക് വിഴുങ്ങിയെന്നും ചെന്നിത്തല തുറന്നടിച്ചു. നായനാരുടെയും […]

Read More

രമേശ് ചെന്നിത്തലയും എം.എ ആരിഫ് എം.പിയും സിനിമയിലേക്ക്.!!

ആലപ്പുഴ: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എ ആരിഫ് എംപിയും അഭിനേതാക്കളാകുന്നു. റെജു കോശി എഴുതി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്‘ എന്ന സിനിമയിലാണ് ഇരുവരും വേഷമിടാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ തന്നെയാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. എന്നാല്‍ എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിലാണ് ആരിഫ് എംപി എത്തുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് രംഗങ്ങളിലാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടത്തെ രാഷ്ട്രീയ പശ്ചാത്തലവുമാണ് ചിത്രത്തില്‍ നര്‍മ്മത്തോടെ […]

Read More

ഇനി പുതിയ റോള്‍; ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതൃത്വത്തില്‍ സമൂല അഴിച്ചുപണി നടത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റി പകരം വിഡി സതീശനാണ് നേതൃത്വം ചുമതല […]

Read More

സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് ചെന്നിത്തല

പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കില്ലെന്ന് രമേശ് ചെന്നിത്തല. കോവിഡ് സാഹചര്യത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കൊപ്പം ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചതായും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആ അഞ്ഞൂറില്‍ ഞങ്ങളില്ലെന്ന പ്രഖ്യാപനവുമായി യുഡിഎഫ് എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്ബയിന്‍ നടത്തിയിരുന്നു. ഇതിന് […]

Read More

ഉമ്മന്‍ചാണ്ടി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

തിരുവവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍​ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. പരാജയം വിലയിരുത്താല്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനെന്ന നിലയില്‍ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.‌ അതേസമയം തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നന്നതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പി രാമചന്ദ്രന്‍ ആരോപിച്ചു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിപക്ഷ […]

Read More

എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ പ്രതിഫലനമല്ല; പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്ന് ചെന്നിത്തല

തിരുവനനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ല. കേരളത്തില്‍ ജനങ്ങള്‍ യു ഡി എഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ എല്‍ ഡി എഫ് തുടര്‍ഭരണം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് മുമ്ബും യു ഡി എഫിന് എതിരായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. അഴിമതിയും കൊളളയും നിറഞ്ഞ […]

Read More

‘സമ്പൂർണ അടച്ചുപൂട്ടലിനോട് യുഡിഎഫിന് താത്പര്യമില്ല’; കടകൾ അടയ്ക്കുന്ന സമയം നീട്ടണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലത്തെ പോലെയുള്ള വാരാന്ത്യലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമ്പൂർണ അടച്ചിടലിനോട് യുഡിഎഫിന് വിയോജിപ്പാണ്. സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെ ആക്കണം. സമയം നീട്ടിയാൽ കടകളിലെ തിരക്ക് കുറയും. സ്ഥിതി രൂക്ഷമാണോയെന്ന് സർക്കാർ വ്യക്തമാക്കുന്ന മുറയ്ക്ക് തീരുമാനം പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് […]

Read More

ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കാട്ടുകള്ളനാണെന്ന് ചെന്നിത്തല; ‘ഏത് അഴിമതിക്കാരെയും സംരക്ഷിക്കുന്ന അഴിമതിക്കാരന്‍’

ലോകായുക്ത ഉത്തരവില്‍ മന്ത്രി കെടി ജലീലിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയു രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീലിന് ഒത്താശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സര്‍ക്കാര്‍ തന്നെ നിയോഗിച്ച ലോകായുക്തയുടെ വിധിയാണ് വന്നത്. നായനാരുടെ കാലത്ത് കൊണ്ടുവന്നതാണ് ലോകായുക്തയെന്നും നായനാരുടെ ആത്മാവ് പോലും പിണറായിയോട് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഏത് അഴിമതിക്കാരെയും സംരക്ഷിക്കുന്ന അഴിമതിക്കാരനാണ് മുഖ്യമന്ത്രി. ലാവ്‌ലിന്‍ കേസിലെ ആറാമത്തെ പ്രതിയാണ് മുഖ്യമന്ത്രി. അഴിമതിക്കാരനായ മുഖ്യമന്ത്രി നടപടി എടുക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. നാണമില്ലാത്ത […]

Read More