തണലില്‍ ഒരു തുണ ; കൊച്ചനിയനും ലക്ഷ്മിയമ്മാളും പുതുജീവിതത്തിലേക്ക്
തൃശൂര്‍ ‘രാമവര്‍മപുരം ഗവ. വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന് വയസ്സ് 67, ലക്ഷ്മിയമ്മാള്‍ വയസ്സ് 66 എന്നിവര്‍ തമ്മിലുള്ള വിവാഹം കൊല്ലവര്‍ഷം 1195 ധനു 12ന് (2019 ഡിസംബര്‍ 28) രാവിലെ 11 മണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും‘– ഇത് സര്‍ക്കാര്‍ ചെലവില്‍ അച്ചടിച്ച ആദ്യത്തെ വിവാഹക്ഷണക്കത്ത്. ജീവിക്കാന്‍ തണലേകിയ സര്‍ക്കാര്‍, ഒന്നിച്ചു ജീവിക്കാനും അവസരമൊരുക്കിയപ്പോള്‍ കൊച്ചനിയനും ലക്ഷ്മിയമ്മാളും പുതുജീവിതത്തിലേക്ക്. സര്‍ക്കാര്‍ വ്യദ്ധസദനത്തിലെ ആദ്യവിവാഹത്തിന് ശനിയാഴ്ച രാമവര്‍മപുരം വ്യദ്ധസദനം സാക്ഷ്യം വഹിക്കും. തൃശൂര്‍ പഴയനടക്കാവ് സ്വദേശിനി ലക്ഷ്മിയമ്മാള്‍ പതിനാറാം വയസ്സില്‍ […]