‘ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു’; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി
ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന് കാട്ടി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി. എ, ഐ ഗ്രൂപ്പുകളാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. ഡിസിസി അധ്യക്ഷ പട്ടികക്കെതിരെ പ്രതികരിച്ച ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 18 വര്‍ഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിക്കാത്ത ആരും നേതൃത്വത്തിലേക്ക് വന്നിട്ടില്ലെന്നാണ് ഉണ്ണിത്താന്‍ വിമര്‍ശിച്ചത്. ഇരുവരും തീരുമാനിച്ചിരുന്ന മേഖലയിലേക്ക് വേറെ ആളുകള്‍ വന്നപ്പോഴുള്ള അസഹിഷ്ണുതയാണ് ഇപ്പോള്‍ കാണുന്നത്. എ കെ ആന്‍റണി കാണിച്ച മാന്യത ഇരുവരും കാണിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് പിന്തുണ കെപിസിസി നേതൃത്വത്തിന് […]