പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്റെ പണവും വളളങ്ങളും ബന്ധുക്കള്‍ തട്ടിയെടുത്തു; സംഭവം ജോയിന്റ് അക്കൗണ്ടിലെ പഴുത് മുതലാക്കി
കോട്ടയം: മന് കീ ബാത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്റെ പണം ബന്ധുക്കള്‍ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തുവെന്നാണ് രാജപ്പന്റെ ആരോപണം. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി. ജോയിന്റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ് പിക്ക് രാജപ്പന് പരാതി നല്കി. പരാതി ഡി വൈ എസ് പി അന്വേഷിക്കുമെന്ന് കോട്ടയം എസ് പി, ഡി ശില്പ പറഞ്ഞു. തന്റെ അറിവില്ലാതെ […]