നിങ്ങള്‍ ജോലി ചെയ്യുന്നു, മറ്റാരോ ലാഭം കൊയ്യുന്നു; മത്സ്യത്തൊഴിലാളികളോട് രാഹുല്‍
കൊല്ലം: മത്സ്യത്തൊഴിലാളികളെ സര്‍ക്കാറുകള്‍ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അടിക്കടിയുള്ള ഇന്ധന വില വര്‍ധന അവരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയെന്നും രാഹുല്‍ പറഞ്ഞു. കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍. പുലര്‍ച്ചെ കടലില്‍ പോയി വന്ന ശേഷമാണ് രാഹുല്‍ അവരുമായി സംവദിച്ചത്. ‘മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി നേരിട്ട് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാകാം നേതാക്കള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അത് മുടക്കി. കടലിനോട് യുദ്ധം ചെയ്താണ് നിങ്ങള്‍ ജോലി ചെയ്യുന്നത്. നിങ്ങളാണ് ജോലി […]