ലോര്‍ഡ്‌സിലെ സെഞ്ചുറി കൂട്ടുകെട്ട്; 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ – പൂജാര സഖ്യം
ലോര്‍ഡ്‌സില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്മാരായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്ബരയിലെ രണ്ടാം ടെസ്റ്റിലെ രണ്ടാമത്തെ ഇന്നിങ്സില്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് രണ്ടുപേരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇവര്‍ കൃത്യം 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ഈ പ്രയാണത്തില്‍ ഇവര്‍ തകര്‍ത്തത് 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആയിരുന്നു. 1959ല്‍ ഇന്ത്യക്കായി […]