ദര്‍ശനം നടത്തും, സുരക്ഷ വേണം -രഹന ഫാത്തിമ
കൊച്ചി: മണ്ഡല കാലത്ത് ശബരിമല ദര്‍ശനം നടത്താന്‍ തനിക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. മല കയറാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസില്‍ രഹന ഫാത്തിമ അപേക്ഷ നല്‍കി. ഇന്നലെ രാത്രിയാണ് രഹന ഐജി ഓഫീസിലെത്തിയത്. ഇത്തവണ മല കയറുമെന്നും അതിനുള്ള അവകാശമുണ്ടെന്നുന്നും ഐജി ഓഫീസില്‍ നിന്നും മടങ്ങവേ രഹന മാധ്യമങ്ങളോട് പറഞ്ഞു. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്‌ന പറഞ്ഞു. നവംബര്‍ 26 ജന്മദിനമാണെന്നും അന്ന് മാലയിടാമെന്നാണ് കരുതുന്നതെന്നും […]