ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തു
സുള്ള്യ: ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റു ചെയ്തു. കുരിയ കട്ടട്ടാറുവിലെ കരീം ഖാനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പുത്തൂര്‍ ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ഷമിയാ ഭാനു(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബി (65) ഗുരുതരാവസ്ഥയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച രാത്രി കരീം കവര്‍ച്ചയ്ക്കായി കൊഗ്ഗു സാഹിബിന്റെ വീട്ടില്‍ കയറി. കവര്‍ച്ചയ്ക്കിടെ […]