സർക്കാരിന് പ്രതിച്ഛായ ഭീതിയിൽ:പിഎസ്‍സി തട്ടിപ് അനേഷണത്തിന് സിബിഐ
തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാരും പിഎസ്‌സിയും എതിര്‍ക്കുന്നതിനു പിന്നില്‍ ‘പ്രതിച്ഛായ ഭീതി’. കൂടുതല്‍പേര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നു സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. പിഎസ്‌സിയുടെ വിശ്വാസ്യത തകരും. കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കേ പ്രതിപക്ഷത്തിന് ആയുധം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സര്‍ക്കാരിനു നിയന്ത്രിക്കാം. സിബിഐ വന്നാല്‍ പിഎസ്‌സിയുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ചുപോലും അന്വേഷണം നടന്നേക്കാം. ഇതെല്ലാം മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ നീക്കം. ഒരു കേസ് സിബിഐ അന്വേഷിക്കണമെങ്കില്‍ […]