പി.എസ്.സി പരീക്ഷകള്‍ നാളെമുതല്‍ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകള്‍ നാളെമുതല്‍ പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ 20 മുതല്‍ മാറ്റിവെച്ചവയില്‍ 23 പരീക്ഷകള്‍ ജൂലായില്‍ നടത്തും. ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവര്‍ പി.പി.ഇ. […]