‘മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി’; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം. ധാര്‍ഷ്ട്യ മനോഭാവം മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനമാകെ ബിജെപി സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി സിപിഎം അന്തര്‍ധാര കൂടുതല്‍ ശക്തിപ്പെടുന്നുവെന്ന് അദ്ദേഹം […]