പണിമുടക്ക് ദിനത്തില്‍ കട തുറന്നു, മെഡിക്കല്‍ ഷോപ്പ് ഉടമയെ പഞ്ഞിക്കിട്ട് സിപിഎം പ്രവര്‍ത്തകര്‍
ഇടുക്കി: ദേശീയ പണിമുടക്ക് ദിനത്തില്‍ മെഡിക്കല്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കടക്കാരന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഇടുക്കി വെള്ളയാംകുടിയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം. സിപിഎം വെള്ളയാംകുടി ബ്രാഞ്ച് സെക്രട്ടറി സജി ജോര്‍ജ് അടക്കം ആറ് പേരാണ് തന്നെ മര്‍ദിച്ചതെന്നാണ് ജെറിയുടെ പരാതി. ജെറിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ ജെറിയുടെ ഒരു പല്ല് പറിഞ്ഞുപോയി. തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതു കൂടാതെ പണിമുടക്ക് ദിനത്തില്‍ കടതുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് […]