സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്: മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ (Private Bus) പണിമുടക്കിലേക്ക് (Bus Strike). അടുത്ത ആഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. അല്ലെങ്കില്‍ നികുതി ഇളവ് നല്‍കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കാനും, നികുതിയിളവ് നല്‍കാനും തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം […]