പുതിയ അഡ്മിനിസ്ട്രേറ്ററുടെ ‘പരിഷ്കാരങ്ങള്‍’ തികച്ചും വിചിത്രമാണെന്ന് തോന്നുന്നു, ലക്ഷദ്വീപിന് പിന്തുണയുമായി പൃഥ്വിരാജ്
ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദ്വീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന് രംഗത്തെത്തിയിരിക്കുന്നത്.ലക്ഷദ്വീപിനെക്കുറിച്ചുള്ള തന്റെ ഓര്‍മകളും താരം കുറിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്. ‘ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സ്കൂളില്‍ നിന്ന് പോയ ഉല്ലാസയാത്രയില്‍ നിന്നാണ് ലക്ഷദ്വീപ് എന്ന ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്.ടര്‍ക്കോയ്സ് നിറത്തിലെ വെള്ളവും സ്ഫടികം പോലുള്ള തടാകങ്ങളും എന്നെ അമ്ബരപ്പിച്ചു. […]