തടവുകാരുടെ വിചാരണ ഇനി വീഡിയോ കോണ്‍ഫറന്‍സിലൂടെ
ഇനി മുതല്‍ ജയിലുകളില്‍ തടവുകാരുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരിക്കും. സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തടവുകാരെ കോടതികളില്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും സാമ്ബത്തിക നഷ്ടവും മുന്‍ നിര്‍ത്തിയാണ് സംസ്ഥാനത്ത് ഇത്തരമൊരു ആശയം കൊണ്ടു വന്നത്. 24 കോടി രൂപ ചെലവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രൂപരേഖ തയ്യാറാക്കിയതും മേല്‍നോട്ടം വഹിക്കുന്നതും കെല്‍ട്രോണാണ്. കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ ഉള്‍പ്പടെ വിവിധ ജയിലുകളിലായി 87 […]