തികഞ്ഞ അവഗണന, വംശീയാധിക്ഷേപം, രാജകുടുംബം വേദനിപ്പിച്ചെന്ന് ഹാരി രാജകുമാരന്റെ ഭാര്യ
ലണ്ടന്‍ : രാജകുടുംബത്തില്‍ നിന്നു നേരിട്ട കടുത്ത അവഗണനയും വിവേചനവും തുറന്ന് പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരന് ഹാരിയുടെ ഭാര്യ മേഗന് മാര്‍ക്കിള്‍. യുഎസ് മാധ്യമമായ സിബിഎസില്‍ ഓപ്ര വിന്ഫ്രെയ്ക്കു നല്കിയ അഭിമുഖത്തിലാണ് മേഗന്റെ വെളിപ്പെടുത്തല്‍. നേരിടേണ്ടി വന്ന കടുത്ത അവഗണനയില്‍ ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചെന്നും മേഗന് പറഞ്ഞു. തന്റെ മകന് ആര്‍ച്ചിക്ക് രാജകുടുംബത്തില്‍ യാതൊരു അവകാശങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്നു പറഞ്ഞ മേഗന് അവന് ജനിക്കുന്നതിന് മുന്‍പു തന്നെ വര്‍ണവെറി നേരിടേണ്ടി വന്നിരുന്നെന്നും വെളിപ്പെടുത്തി. […]