Blog Post

Karanavars > News >

സവാളയ്ക്ക് പൊള്ളുന്ന വില; ഒരാഴ്ചയ്ക്കിടെ കൂടിയത് 30 രൂപ

സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസവുമായി സര്‍ക്കാര്‍. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 30 രൂപയോളമാണ് വർധിച്ചത്. മഹാരാഷ്ട്രയിലെ നാസിക്, കർണാടക തുടങ്ങിയ പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധനയും, മൊത്തവ്യാപാരികളുടെ വലിയതോതിലുള്ള സംഭരണവും കാരണം കേരളത്തിൽ സവാള വില കിലോയ്ക്ക് 58 രൂപ മുതൽ 80 രൂപ വരെയായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൃഷിവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വലിയ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കിയതോടെ, കൃഷിവകുപ്പിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെയും […]

Read More

നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം

കൊല്ലം കളക്ടറേറ്റിനടുത്തെ ഗോപാല വാദ്ധ്യാർ വെജിറ്റബ്ൾസിലാണ് ഈ കൗതുകരമായ ഓഫർ. കടയുടെ അകത്തേക്ക് കയറിയാൽ ഒരു പെട്ടിയിൽ പച്ചക്കറിക്കു പകരം ഷർട്ടുകൾ. നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം. നാലു കിലോയ്ക്ക് മുന്നൂറ് രൂപയാണ് വില. വിലക്കയറ്റം ആയതിനാൽ ആളുകളെ ആകർഷിക്കാനാണ് ഇത്തരമൊരു ഓഫറെന്ന് ഉടമ പ്രകാശ് പറയുന്നു. 300 രൂപയുടെ സാധനത്തിന് ഷർട്ട് സൗജന്യമായി നൽകിയാൽ സവാള കരയിക്കില്ലേ എന്ന് ചോദിച്ചാൽ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു […]

Read More