രാജ്യം മുഴുവന്‍ ശ്രീജേഷിനെ പ്രശംസിക്കുമ്ബോള്‍ കേരളത്തില്‍ അവഗണന മാത്രം, ഹോക്കി താരത്തിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തം
തിരുവനന്തപുരം: പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം സ്വന്തമാക്കുമ്ബോള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറിന് 15 ലക്ഷം രൂപയും വിദ്യാഭ്യാസ വകുപ്പില്‍ ജോലിയുമാണ് അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഏഷ്യന്‍ ഗെയിംസിനെകാളും പതിന്മടങ്ങ് മികച്ച നേട്ടമായ ഒളിമ്ബിക്സ് മെഡലും നേടി തിരിച്ചെത്തുന്ന ശ്രീജേഷിനെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഫേസ്ബുക്കിലെ അഭിനന്ദന […]