കോവിഡാനാന്തര ചികിത്സക്ക് ഇനി സര്‍ക്കാര്‍ ആശുപത്രികളിലും പണമടക്കണം; സൗജന്യ ചികിത്സ അവസാനിപ്പിച്ചു
തിരുവനന്തപുരം: കോവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ബ്ളാക്ക് ഫംഗസ് ചികില്‍സയടക്കമുള്ളവക്ക് നിരക്ക് ബാധകമാണ്. സംസ്ഥാനത്ത് കോവിഡാനന്തര ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു. ഇനി മുതല്‍ കാസ്പ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും, ബി.പി.എല്‍ കാര്‍ഡുകാര്‍ക്കും മാത്രമായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക. കോവിഡാനന്തര […]